
2016ൽ നേമത്ത് ബിജെപി വിജയിച്ചത് യു ഡി എഫ് -ബി ജെ പി ധാരണയിലാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപിയ്ക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തൃശൂരിലും ബി ജെ പി- യുഡിഎഫ് സഹകരണം ആവർത്തിച്ചു. ബിജെപിയുമായി ഡീൽ ഉണ്ടാക്കാവുന്ന പാർട്ടിയാണ് സി പി ഐ എം എന്ന് വിശ്വസിക്കുന്നവർ രാഷ്ട്രീയ സാക്ഷരതയില്ലാത്തവരാണ്. ഇതെല്ലാം മറച്ചുവെയ്ക്കാനാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് അസ്തിത്വ പ്രശ്നം നേരിടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തെരഞ്ഞെടുപ്പ് ജനങ്ങളുടെ യഥാർത്ഥ അനുഭവങ്ങളും മുന്നണികളുടെ അവകാശവാദങ്ങളും തമ്മിലുള്ള മുഖാമുഖമായിരിക്കും. എൽ ഡി എഫ് പ്രകടന പത്രിക പ്രവർത്തന പത്രികയാണെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. നൂർബിന റഷീദിൻ്റെ രാജി മുസ്ലിം ലീഗിലെ പ്രശ്‌നങ്ങൾ പുറത്തു കൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

