
സി പി ഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകന് 12 വര്‍ഷം തടവും പിഴയും. ചൂണ്ടല്‍ തണ്ടാശ്ശേരി വീട്ടില്‍ പ്രേമന്റെ മകന്‍ ശരത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ചൂണ്ടല്‍ സ്വദേശി അഖില്‍ എന്ന കുട്ടുവിനെയാണ് ചാവക്കാട് കോടതി 12 വര്‍ഷം തടവും ഒമ്പതുമാസം കഠിനതടവിനും ശിക്ഷിച്ചത്. 45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2018 മെയ് ഇരുപതിനാണ് കേസിന് ആസ്പദമായ സംഭവം. സി പി ഐ എമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതില്‍ പരാതി കൊടുത്തതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ ആർ രജിത് കുമാര്‍ ഹാജരായി.
വടകരയില്‍ രാത്രിയുടെ മറവില്‍ വായനശാല അടിച്ചുതകര്‍ത്തു; മൂന്ന് പ്രതികള്‍ അറസ്റ്റില്‍
വടകര പുതുപ്പണം വെളുത്തമല വായനശാല രാത്രിയുടെ മറവില്‍ അടിച്ചു തകര്‍ത്ത മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പുതുപ്പണം സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് അജേഷ്, കുഞ്ഞിപ്പറമ്പത്ത് റിജേഷ്, വള്ളുപറമ്പത്ത് രബിത്ത് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here