നിങ്ങള് കൊള്ളാലോ ബിജെപിക്കാരേ ; ഇതാണ് ഇരട്ടത്താപ്പ്

bjp's Double Stand

റ്റുകാൽപൊങ്കാലക്കുശേഷം ഉപയോഗിച്ച ഇഷ്ടികൾ പൊട്ടിച്ചു കളയാൻ ആഹ്വാനം ചെയ്ത ബിജെപി നിലപാട് ഭരണത്തിൽ വന്നപ്പോൾ മാറി. പൊങ്കാലക്കുശേഷം ചുടുകല്ലുകൾ ശേഖരിച്ചു. നിർധനരായവർക്ക് വീട് നിർമ്മിക്കാൻ ഈ ഇഷ്ടികൾ നൽകുമെന്ന് മേയർ വിവി.രാജേഷ് പറഞ്ഞു.

2018-ൽ വി.കെ പ്രശാന്ത് മേയർ ആയിരുന്നപ്പോഴാണ് ആറ്റുകാൽപൊങ്കാലക്ക് ഉപയോഗിക്കുന്ന ഇഷ്ടികൾ ശേഖരിച്ച് ലൈഫ് ഭവന പദ്ധതിയിൽ വീട് വയ്ക്കുന്നവർക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചത്. തുടർന്നുവന്ന മേയർ ആര്യാ രാജേന്ദ്രൻ ചുടുകല്ലുകൾ ഭവന പദ്ധതിക്ക് ശേഖരിക്കും എന്ന് പറഞ്ഞതോടെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

Also read: കാസർ​ഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരരഞ്ഞെടുപ്പ്; യുഡിഎഫിൻ്റെ ഹർജി ഹൈക്കോടതി തള്ളി

സംഘപരിവാർ സംഘനകൾ സോഷ്യൽ മീഡിയ വഴി ഇഷ്ടികൾ നഗരസഭക്ക് നൽകരുതെന്ന് പ്രചരിപ്പിച്ചു. പൊങ്കാലക്ക് ശേഷം ചുടുകല്ലുകൾ പൊട്ടിച്ച് ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തു. ഇന്ന് നഗരഭരണം നടത്തുന്ന ബിജെപി നേതാക്കൾ തന്നെ തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിൽ ഇത് ഷെയർ ചെയ്തു. കാലം മാറി. ബിജെപി നഗരസഭയുടെ ഭരണത്തിലെത്തി. അപ്പോൾ ബിജെപി നിലപാട് മാറ്റിയിരിക്കുന്നു.
പൊങ്കാലക്കുശേഷം ചുടുകല്ലുകൾ ശേഖരിച്ചു വീട് നിർമ്മാണത്തിന് സൗജന്യമായി ഈ ചുടുകല്ലുകൾ നൽകുമെന്നാണ് ബിജെപി നേതാക്കൾ ഇപ്പോൾ പറയുന്നത്. അന്ന് ബിജെപി നേതാക്കൾ പറഞ്ഞത് ഇപ്പോൾ തിരുത്തിയിരിക്കുന്നു. ഇതാണ് ബിജെപിയുടെ ഇരട്ടത്താപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here