പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിലാഫലകത്തിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേര്; ചടങ്ങിൽ നിന്നും മാറ്റി നിർത്തി ബിജെപിയുടെ രാഷ്ട്രീയ വെല്ലുവിളി

muhammad riyas

ഇന്ന് കേരളം ചർച്ചചെയ്ത ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് പ്രധാനമന്ത്രിയുടെ കേരളസന്ദർശനത്തിലെ രാഷ്ട്രീയ ദുഷ്ടലാക്ക്. കേരളത്തിലെ നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ നരേന്ദ്ര മോദി ചടങ്ങിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോ​ഗിക്കുകയായിരുന്നു. പൊതുമരാമത്ത് മന്ത്രിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തുന്ന നിലപാടാണ് ഇന്ന് കാണാൻ കഴിഞ്ഞത്. ശിലാഫലകത്തിൽ മന്ത്രിയുടെ പേരുണ്ടായിട്ടും അവസാന നിമിഷം മാറ്റി നിർത്തുകയായിരുന്നു.

അതുമാത്രമല്ല കേരളത്തിലെ ബിജെപി അധ്യക്ഷനെ ചടങ്ങിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ക്ഷണം നൽകാതെ മനപ്പൂർവ്വം മാറ്റി നിർത്തുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിലാഫലകത്തിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേര് കാണാനും സാധിക്കും. എന്നിട്ടും അവസാനനിമിഷം ചടങ്ങിൽ നിന്ന് മന്ത്രിയെ ഒിവാക്കുകയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്.

Also read: ദേശീയപാത വികസനത്തിനായി ചെലവ‍ഴിച്ച തുകയിൽ കേരളം രാജ്യത്ത് ഒന്നാമത്; എന്നിട്ടും വികസനത്തെ പാർട്ടി പരിപാടിയാക്കുന്ന കേന്ദ്ര സർക്കാർ

കേരളത്തെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള നിലപാടാണ് ഇന്ന് കേന്ദ്രം സ്വീകരിച്ചത്. ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. കേരളത്തിലെ നാഷണൽ ​ഹൈവേ യാഥാർഥ്യമാക്കിയതിൽ കേരള സർക്കാരിൻ്റേയും പൊതുമരാമത്ത് മന്ത്രിയുടേയും പ്രവർത്തനങ്ങൾ വളരെ വലുതാണ്. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച് പോയ പദ്ധതിയാണ് ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയ​ദാർഢ്യത്തിൽ യാഥാർഥ്യമായത്. കേരളത്തിന് വേണ്ടി ഒന്നും ചെയ്യാതെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റിയാണ് നരേന്ദ്ര മോദി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News