ബ്ലാക്ക് കോഫി രാവിലെ പതിവാണോ? എങ്കിൽ ഈ ശീലം നിങ്ങളുടെ ആയുസ്സിനെ വർധിപ്പിക്കുമെന്ന് പഠനം

Black Coffee-benefits

ബ്ലാക്ക് കോഫി രാവിലെ നിങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗമാണോ? എങ്കിലിതാ നിങ്ങൾക്ക് സന്തോഷം പകരുന്ന ഒരു വാർത്ത. ദി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മരണനിരക്ക് കുറയ്ക്കാൻ കോഫിക്ക് സാധിക്കുമെന്ന് പറയുന്നു. ടഫ്റ്റ്സ് സർവകലാശാലയിലെ ഗവേഷകരുടെ പഠനമാണ് ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം പ്രതിദിനം ഒന്നോ രണ്ടോ കഫീൻ അടങ്ങിയ കോഫി കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത കുറയ്ക്കുന്നുവെന്ന് പറയുന്നു. പഞ്ചസാരയും പൂരിത കൊഴുപ്പും കുറഞ്ഞ അളവിൽ ചേർത്ത കാപ്പി കുടിക്കുന്നവർക്കാണ് ഇത്തരത്തിലുള്ള സാധ്യതയെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Also Read: കൈകളില്‍ വളര്‍ത്തിയ നഖം എപ്പോഴും ഒടിഞ്ഞുപോകാറുണ്ടോ ? ഇങ്ങനെ ചെയ്താല്‍ നഖം ഡബിള്‍ സ്‌ട്രോങ്

അതേസമയം,ഉയർന്ന അളവിൽ ചേർത്ത പഞ്ചസാരയും പൂരിത കൊഴുപ്പും അടങ്ങിയ കോഫി കുടിക്കുന്നവർക്ക് ഇത്തരം ആരോ​ഗ്യപരമായ ​ഗുണങ്ങൾ ലഭിക്കുന്നതായി പഠനത്തിൽ പറയുന്നില്ല.

1999 മുതൽ 2018 വരെയുള്ള നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ (NHANES) ഡാറ്റ, നാഷണൽ ഡെത്ത് ഇൻഡക്സ് മോർട്ടാലിറ്റി ഡാറ്റയുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്താണ് പഠനം നടത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News