
എന്നും കട്ടൻ കാപ്പി കുടിക്കുന്നവർ കുറച്ച് നാൾ കൂടി ജീവിക്കുമെന്നാണ് പുതിയ പഠന റിപോർട്ടുകൾ. കാപ്പി കുടിക്കുന്നവർ കൂടുതൽ കാലം ജീവിക്കാൻ സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തിയെങ്കിലും പഞ്ചസാര ചേർക്കാതെ കുടിക്കുന്നവർക്കാണ് ഈ ഗുണങ്ങൾ ലഭിക്കുക. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ജെറാൾഡ് ജെ., ഡൊറോത്തി ആർ. ഫ്രീഡ്മാൻ സ്കൂൾ ഓഫ് ന്യൂട്രീഷൻ സയൻസ് ആൻഡ് പോളിസിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കട്ടൻ കാപ്പി കുടിക്കുന്നത് മരണ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയത്.
പഞ്ചസാരയും മറ്റ് കൊഴുപ്പും ചേർക്കാതെ കാപ്പി കട്ടൻ കാപ്പി കുടിക്കുമ്പോൾ മരണ സാധ്യത നേരത്തെ ഉള്ളതിനേക്കാൾ 14 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി. ഈ കണക്ക് കട്ടൻ കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ചിട്ടുള്ളവരാണ്. ഒരു ദിവസം രണ്ടോ മൂന്നോ കപ്പ് കുടിക്കുന്നത് ഉചിതമാണെന്നും പറയുന്നു. വ്യായാമം, ഭക്ഷണക്രമം,ലിംഗഭേദം, പ്രായം ജീവിതരീതി എന്നി കാര്യങ്ങൾ മരണ നിരക്കിനെ ബാധിച്ചേക്കാവുന്ന ഘടകങ്ങളാണെന്നും ഗവേഷകർ പറയുന്നു.
Also read – പടുത്തുയർത്തിയത് ഇടത് സർക്കാരാണ്; കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല: ലോകോത്തരം കേരളത്തിന്‍റെ ആരോഗ്യം
കട്ടൻകാപ്പി ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ, മാനസികാരോഗ്യം, ഏകാഗ്രത തുടങ്ങിയവ മെച്ചപ്പെടുത്തുന്നു. കട്ടൻ കാപ്പിയിലെ കഫീൻ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കട്ടൻ കാപ്പി ഡിപ്രഷന്റെ സാദ്ധ്യതകൾ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here