
ഐ സി ബാലകൃഷണന്‍ എം എല്‍ എക്ക് നേരെ നേരെ കരിങ്കൊടി പ്രതിഷേധം. ബത്തേരി ബാങ്ക് നിയമന അഴിമതിയിലും എന്‍ എം വിജയന്റെ ആത്മഹത്യയിലും ആരോപണ വിധേയനായ എം എല്‍ എ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.
താളൂര്‍ ചിറയിലെ മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലെ പരിപാടിക്കിടെയാണ് ഡി വൈ എഫ് ഐ,സി പി ഐ എം കരിങ്കൊടി പ്രതിഷേധം.എം എല്‍ എയുടെ ഗണ്‍ മാന്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. മൂന്ന് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗണ്‍ മാനെതിരെ ഡി വൈ എഫ് ഐ പരാതി നല്‍കി.
ഇരുചക്രവാഹന തട്ടിപ്പ്; വിതരണ ചടങ്ങിൽ ഉദ്ഘാടകരായത് എഎൻ രാധാകൃഷ്ണനും ഹൈബി ഈഡനും ഉൾപ്പെടെയുള്ളവർ
സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ ഇരുചക്രവാഹന തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണൻ സംഘടിപ്പിച്ച സ്കൂട്ടർ വിതരണ ചടങ്ങിൽ ഉദ്ഘാടകരായത് എഎൻ രാധാകൃഷ്ണനും ഹൈബി ഈഡനും ഉൾപ്പെടെയുള്ള കോൺഗ്രസ്-ബിജെപി നേതാക്കൾ. നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം സ്വന്തം ചിത്രമുള്ള പോസ്റ്ററുകളും അനന്തു പ്രചരിപ്പിച്ചിരുന്നു. പ്രതി അനന്തു കൃഷ്ണൻ തട്ടിപ്പ് ആസൂത്രണം ചെയ്തത് ബിജെപി, കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെയെന്ന വാദത്തിന് കൂടുതൽ ബലം പകരുന്ന തെളിവുകളാണ് ഇതോടെ പുറത്തു വന്നത്. എംപി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ഉദ്ഘാടനത്തിന് കൊണ്ട് വരാൻ തക്ക സ്വാധീനവും പ്രതിക്ക് കോൺഗ്രസിൽ ഉണ്ടായിരുന്നത്തിന്‍റെ തെളിവ് കൂടിയാണിത്.
കൊച്ചി നഗരമധ്യത്തിലെ അനന്തു കൃഷ്ണൻ്റെ ഫ്ലാറ്റിൽ കോൺഗ്രസ്, ബിജെപി നേതാക്കൾ സ്ഥിരം സന്ദർശകരാണെന്ന വിവരങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് പുതിയ വിവരങ്ങൾ കൂടി പുറത്തു വരുന്നത്. ബിജെപി നേതാവായ രാധാകൃഷ്ണൻ ഫ്ലാറ്റിൽ പതിവായി വരാറുണ്ടായിരുന്നു എന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
ALSO READ; നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വിടും
കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ് ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്‌കൂട്ടറും, ലാപ്‌ടോപ്പും നല്‍കാം എന്ന് പറഞ്ഞായിരുന്നു തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്‍ സംസ്ഥാന വ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തിയത്. 9 കോടിയോളം രൂപ തട്ടിയെടുത്തതിന് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡില്‍ ഉള്ള അനന്തു കൃഷ്ണനെതിരെ തിങ്കളാഴ്ച കോതമംഗലം പോലീസും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തങ്കളം ബില്‍ഡ് ഇന്ത്യ ഗ്രയിറ്റര്‍ ഫൗണ്ടേഷന്‍ നല്‍കിയ പരാതിയിലാണ് ആദ്യ കേസ്. പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് 3.88 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. കോതമംഗലത്തെ ദര്‍ശന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരാതിയില്‍ 2.18 കോടി രൂപ തട്ടിച്ചതിനും കേസെടുത്തു.
1500 ഓളം പേരാണ് കോതമംഗലത്ത് കബളിപ്പിക്കപ്പെട്ടത്. ഇതിനിടെ പ്രതി അനന്തു കൃഷ്ണന്‍ താമസിച്ചിരുന്ന കൊച്ചി നഗരത്തിലെ ഫ്‌ലാറ്റുകളില്‍ പോലീസ് പരിശോധന നടത്തി. ഹൈക്കോടതി ജംഗ്ഷനിലെ ഫ്‌ലാറ്റില്‍ ആയിരുന്നു അനന്തുവിന്റെയും കൂട്ടരുടെയും താമസം. തട്ടിപ്പിന് കളമൊരുക്കാനാണ് നഗരമധ്യത്തില്‍ തന്നെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ് സംശയം. പ്രതി അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് മൂവാറ്റുപുഴ പോലീസും കോതമംഗലം പൊലീസും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

