രക്തം വാര്‍ന്നൊഴുകാന്‍ മുറിവുകളുണ്ടാക്കിയത് കഴുത്തിലും കൈകളിലും, രക്തം കട്ടപ്പിടിക്കാതിരിക്കാനുള്ള ഗുളികകളും കണ്ടെത്തി; അന്വേഷണം ബ്ലാക്ക് മാജിക്കിലേക്ക് ?

അരുണാചലിലെ മലയാളി ദമ്പതികളുടെയും യുവതികളുടേയും മരണത്തിന് കാരണം ബ്ലാക്ക് മാജിക് എന്ന് സംശയം. മൂന്ന് പേരുടേയും ശഷരീരത്ത് നിന്നും രക്തം വാര്‍ന്നൊഴുകാന്‍ മുറിവുകളുണ്ടാക്കിയത് കഴുത്തിലും കൈകളിലുമാണ്. സ്ത്രീകളുടെ വലതുകൈകളും നവീന്റെ ഇടതുകൈയിലുമാണ് മുറിവ്. കൂടാതെ രക്തം കട്ടപ്പിടിക്കാതിരിക്കാനുള്ള ഗുളികകളും കണ്ടെത്തി

ബ്ലാക്ക് മാജിക്കില്‍ ആദ്യം ആകൃഷ്ടനായത് നവീന്‍ ആണെന്നും, പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത് ആര്യയെയും നവീന്‍ ഉള്‍പ്പെടുത്തുകയായിരുനെന്നും പൊലീസ് സംശയിക്കുന്നു. ദമ്പതികള്‍ നടത്തിയ യാത്രയില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരത്ത് നിന്നും ആദ്യം കൊല്‍ക്കത്തയിലേക്ക് പോയെന്നും, ശേഷം നടത്തിയ ഗുവാഹത്തി യാത്രയില്‍ ആരും പിന്തുടരാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെന്നും പൊലീസ് പറയുന്നു. ദമ്പതികള്‍ യാത്രയിലുടനീളം ഡിജിറ്റല്‍ പണമിടപാടു നടത്തിയിട്ടില്ല. രണ്ടു ദിവസം ഇവരെ കുറിച്ച് പൊലീസിന് വിവരം ഉണ്ടായിരുന്നില്ല. നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.

Also Read : ‘ജാക്കേ മോനേ അച്ഛനെയൊന്ന് വിളിക്കെടാ’, അലറിക്കരഞ്ഞ് ഭാര്യ; വിനോദിന്റെ മൃതദേഹത്തെ നോക്കി കുരച്ച് ജാക്ക്, പിന്നീട് തീര്‍ത്തും മൗനം

ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29) എന്നിവരാണ് മരിച്ചത്.

അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തെ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ആര്യയുടെ വിവാഹം അടുത്ത മാസം ഏഴാം തീയതി നടക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹനിശ്ചയം.

ആര്യ അധികമാരോടും അടുക്കാത്ത പ്രകൃതക്കാരിയായിരുന്നു. സ്‌കൂളില്‍ നിന്ന് ടൂര്‍ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ മാര്‍ച്ച് 27ന് വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരം പുറത്ത് വരുന്നത്.

കൊല്‍ക്കത്തയിലേക്കുള്ള വിനോദയാത്രയെന്നാണ് ദേവികയും നവീനും ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ഇവരുടെ യാത്രയില്‍ ആര്‍ക്കും അസ്വാഭാവികതയുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ പണമിടപാട് നടത്താതെയും, കുടുബത്തിനോടോ സുഹൃത്തുക്കളോടൊ ബന്ധപ്പെട്ടാതെയാണ് മൂവരുടെ യാത്രയും, അരുണാചല്‍ പ്രദേശിലെ താമസവും ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News