ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തം, തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സിന് കണ്ടെത്തിയത് കെട്ടുകണക്കിന് പണം!

ദില്ലി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് നോട്ടുകള്‍. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ദില്ലി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമതാണ് വര്‍മ.

ALSO READ: കേന്ദ്രമന്ത്രി കാണാൻ അനുവാദം നൽകിയില്ലെങ്കിൽ അത് ശരിയായ നിലപാടല്ല: വി ഡി സതീശൻ

വീട്ടുകാര്‍ അറിച്ചതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയത്. തീയണച്ചതിന് പിന്നാലെ തുടര്‍നടപടികളുടെ ഭാഗമായി നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് പണം കണ്ടെത്തുന്നതും. ഇത് കണക്കില്‍പ്പെടാത്തതാണെന്ന് വ്യക്തമാകുന്നതും.

ALSO READ: ‘ഒരു കോടി തന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല’: വിവാദ പരാമര്‍ശവുമായി നടി സോന ഹെയ്ഡന്‍

വിവരം ഉന്നതതലത്തില്‍ എത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. ഇതോടെ ഉടന്‍ തന്നെ കൊളീജിയം യോഗം ചേരുകയും ജസ്റ്റിസ് വര്‍മയ്‌ക്കെതിരെ നടപടി വേണമെന്ന് ഐക്യകണ്‌ഠേനെ മുഴുവന്‍ അംഗങ്ങളും ആവശ്യപ്പെടുകയും ചെയ്തു. നിലവില്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം നടപടി ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് നേരെ വിരല്‍ ചൂണ്ടുമെന്ന് ചൂണ്ടിക്കാട്ടിയ ചില കൊളീജ്യം അംഗങ്ങള്‍ ജസ്റ്റിസ് വര്‍മയുടെ രാജി എഴുതി വാങ്ങണമെന്നാണ് ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News