രുചിക്ക് വേണ്ടി മാത്രമാണോ കട്ടന്‍ചായയില്‍ നാരങ്ങ നീര് ചേര്‍ക്കുന്നത്? കാരണമിതാണ്

കട്ടന്‍ചായയില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് നമ്മുടെയൊരു ശീലമാണ്. അത് നമുക്ക് നല്‍കുന്ന ഉന്മേഷവും ഊര്‍ജ്ജവുമെല്ലാം വളരെ വലുതാണ്. എന്തൊക്കെയാണ് കട്ടന്‍ചായയില്‍ നാരങ്ങ നീരൊഴിച്ച് കുടിച്ചാല്‍ ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്ന് അറിയാമോ?

വിറ്റാമിന്‍ സി തന്നെയാണ് നാരങ്ങയുടെ ഏറ്റവും വലിയ സവിശേഷത. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കട്ടന്‍ചായയുടെ പ്രധാന ഗുണവും. കട്ടന്‍ചായയോടൊപ്പം ചേരുമ്പോള്‍ നാരങ്ങയുടെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്സിഡന്റിനേക്കാള്‍ കൂടുതലാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. പാര്‍ക്കിന്‍സണ്‍ പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. കോശങ്ങളേയും ഡി എന്‍ എയും നശിപ്പിക്കുന്ന പ്രശ്നങ്ങളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ കട്ടന്‍ചായയില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് വളരെ നല്ലതാണ്.=

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News