
ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയയുടെ വസതിക്ക് പുറത്ത് ഗ്രനേഡ് ആക്രമണമുണ്ടായതിന് പിന്നാലെ സംഭവത്തില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെയും നിരോധിത ഖാലിസ്ഥാനി സംഘടനയായ ബാബര്‍ ഖല്‍സാ ഇന്റര്‍നാഷണലിന്റെയും ബന്ധം കണ്ടെത്തി പഞ്ചാബ് പൊലീസ്.
ALSO READ: മരങ്ങള്‍ പിഴുത് വീണു, വിമാനയാത്രകള്‍ അവതാളത്തിലായി; മഴയും പൊടിക്കാറ്റും ദില്ലിയില്‍ ദുരിതം!
സംഭവത്തില്‍ ഗൂഢാലോചന നടത്തിയ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജലന്തറില്‍ നിന്നുള്ള ഗുണ്ടാനേതാവ് സീശാന്‍ അക്തര്‍ , പാകിസ്ഥാന്‍ പൗരനായ മുമ്പ് ഇതേ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടത്തിയിട്ടുള്ള ഷഹ്‌സാദ് ഭട്ടി എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. 2024 ജൂണില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ സീശാന് മുംബൈയില്‍ എന്‍സിപി നേതാവ് ബാബാ സിദ്ധിഖിയുടെ മരണത്തിലുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സജീവനമായി തുടരുന്ന ഭട്ടി, ലോറന്‍സ് ബിഷ്‌ണോയി അടക്കം നിരവധി പേരുമായി ബന്ധമുണ്ട്. ഭട്ടിയും സീശാനും ഹര്‍പ്രീത് സിംഗും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഹര്‍വീന്ദര്‍ സിംഗ് സന്ദു നിലവില്‍ പാകിസ്ഥാനിലാണ് കഴിയുന്നതെന്നാണ്. സീശാന്‍ യുഎഇയിലും ഭട്ടി മൊറോക്കയിലുമാകാനാണ് സാധ്യതകള്‍. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് പാക് ഐഎസ്‌ഐയാണ് നല്‍കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here