
സിംബാബ്‍വെ പേസർ ബ്ലസിങ് മുസാരബാനിയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ്. 2026 ഐപിഎൽ സീസൺ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കൊൽക്കത്തയുടെ ഈ നീക്കം. പിഎസ്‌എൽ ടീമായ ഇസ്ലാമബാദ് യുണൈറ്റടുമായുള്ള കരാർ ഉപേക്ഷിച്ച് ആണ് മുസാരബാനി ഇന്ത്യയിലെത്തുന്നത്.
ഈ മാസം അവസാനിച്ച ടി 20 ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റുകൾ എടുത്ത മുസാരബാനി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടൂർണമെന്റിൽ സിംബാബ്‍വെയെ സൂപ്പർ എട്ടിലെത്തിച്ചതിൽ താരം പ്രധാന പങ്കു വഹിച്ചു.
Also Read: സഞ്ജുവല്ല, ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിനു അർഹൻ ഈ താരമെന്ന് ഡിവില്ലിയേഴ്‌സ്
6 അടി 8 ഇഞ്ച് ഉയരമുള്ള ഫാസ്റ്റ് ബൗളർ 2017 മുതൽ സിംബാബ്‌വേയുടെ ഓൾ-ഫോർമാറ്റ് താരം ആണ്. സിംബാബ്‍വെയ്ക്കായി 89 ടി 20 മത്സരങ്ങളിൽ നിന്നും 106 വിക്കററ്റ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മാർച്ച് 17-ന് കൊൽക്കത്തയിൽ എത്തുന്ന താരം മാർച്ച് 29-ന് മുംബൈ ഇന്ത്യൻസുമായുള്ള കൊൽക്കത്തയുടെ ആദ്യ പോരാട്ടത്തിൽ കളിച്ചേക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




