ആടുജീവിതത്തിന് രണ്ടാം ഭാഗം? കഥ ആലോചിച്ചിരുന്നു, ബ്ലെസിയുടെ മറുപടി ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം മുന്നേറുകയാണ്. ക്ലാസിക് തലത്തിലേക്ക് എല്ലാം കൊണ്ടും ചേർത്ത് വെക്കാവുന്ന സിനിമ കളക്ഷനിലും ചരിത്രം കുറിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ച കാര്യം വ്യകതമാകുകയാണ് സംവിധായകൻ ബ്ലെസി.

ALSO READ: സിനിമ ചിത്രീകരണത്തിനിടെ അജിത്തിന്റെ കാർ തലകീഴായി മറിഞ്ഞു, ദൃശ്യം കണ്ട് ഞെട്ടലോടെ ആരാധകർ: വീഡിയോ

ആടുജീവിതത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ചിന്തയുണ്ടായിരുന്നുവെന്ന് പറഞ്ഞ ബ്ലെസി എന്നാൽ അത് ആടുജീവിതത്തിന്റെ തുടർച്ചയല്ലെന്നും, സൈനുവിന്റെ കഥ പറയണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും വെളിപ്പെടുത്തി.

ബ്ലെസി പറഞ്ഞത്

ALSO READ: ‘ദിനോസറുകൾ മരിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിൽ ജീവിക്കുന്നു’, അരുണാചലിൽ മരിച്ച ആര്യയുടെ ലാപ്ടോപ്പിലെ വിചിത്ര വിശ്വാസങ്ങൾ തീരുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

നജീബിനായി കാത്തിരിക്കുന്ന സൈനുവിന്റെ കഥ പറയാൻ ആഗ്രഹിച്ചിരുന്നു. ആ ആശയം പലരോടും സംസാരിച്ചിരുന്നു. നജീബിന്റെ ഫോൺ വരുന്നതും കാത്ത് സൈനു ബൂത്തിന് മുന്നിൽ നിൽക്കുന്നതും, കത്ത് വല്ലതുമുണ്ടോ എന്ന് പോസ്റ്റ് ഓഫീസിൽ അന്വേഷിക്കുന്നതും ഉൾപ്പടെ ചില ഷോട്ടുകള മനസ്സിലുണ്ടായിരുന്നു. ഇത് അമല പോളുമായി സംസാരിച്ചിട്ടുമുണ്ട്. എന്നാൽ ഈ ആശയം തത്കാലം സിനിമയാക്കാൻ പദ്ധതിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News