യുഡിഎഫ് പ്രവർത്തകർക്കൊപ്പം ബിഎൽഒയുടെ സ്ലിപ്പ് വിതരണം; സ്ലിപ്പിനൊപ്പം യുഡിഎഫ് അഭ്യർഥനയും വിതരണം ചെയ്യുന്നതായി പരാതി

BLO complaint Kasaragod

രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കൊപ്പം സ്ലിപ്പ് വിതരണം ചെയ്ത് ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ). യുഡിഎഫ് പ്രവർത്തകർക്കൊപ്പം വീടുകളിലെത്തിയാണ് ബിഎൽഒ സ്ലിപ്പ് വിതരണം ചെയ്തത്. കാസർകോഡ് ചെർക്കളയിലെ ബമ്പ്രാണി നഗറിലാണ് സംഭവം.

കാസർഗോഡ് മണ്ഡലം 134-ാം ബൂത്ത്‌ ബിഎൽഒ ആയ സമീറിനെതിരെയാണ് പരാതി. ചെർക്കള ജി എച്ച് എസ് സ്കൂളിലെ അധ്യാപകനാണ് സമീർ. യുഡിഎഫ് പ്രവർത്തകർക്കൊപ്പം ബിഎൽഒ സ്ലിപ് വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ALSO READ: ‘വിഎസ് ശിവകുമാറിൻ്റെ ബന്ധുക്കൾ ഉൾപ്പെട്ട നിർമൽ ചിട്ടി തട്ടിപ്പ് അന്വേഷിക്കേണ്ടെന്ന കേന്ദ്ര നിലപാട് അരുവിക്കര ബിജെപി – കോൺഗ്രസ് സീറ്റ് കച്ചവടത്തെ സാധൂകരിക്കുന്നത്’; എ എ റഹീം

ബിഎൽഒയുടെ നേതൃത്വത്തിൽ സ്ലിപ്പിനൊപ്പം യുഡിഎഫ് അഭ്യർഥനയും വിതരണം ചെയ്യുന്നതായി പരാതിയുണ്ട്. സംഭവത്തിൽ ജില്ലാ വരണാധികാരിക്ക് പരാതി നൽകുമെന്ന് എൽ ഡി എഫ് അറിയിച്ചു.

Complaint against BLO (Booth Level Officer) in Kasaragod for allegedly distributing voter slips along with UDF workers; Photos out.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News