800 മില്യണ്‍ ഡോളറിലധികം കളക്ഷന്‍; ‘ബാര്‍ബി’ യുഎഇയിൽ 10ന് റിലീസ്

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ബാര്‍ബി’ പ്രതീക്ഷിച്ചതിലും നേരത്തെ എത്തുന്നു. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ ഇതിനോടകം ചിത്രത്തിന് 800 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടി . യുഎഇയിലെ വോക്‌സ്, റോക്‌സി തിയേറ്ററുകളില്‍ ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. മറ്റു തിയേറ്ററുകള്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ചിത്രത്തിന് യുഎഇ മീഡിയ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. ടിക്കറ്റ് ബുക്കിങും ആരംഭിച്ചിട്ടുണ്ട്.

also read :അമ്പെയ്ത്തിൽ ലോകചാമ്പ്യനായി;ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ്; മിന്നുന്ന നേട്ടവുമായി അദിതി

ചിത്രത്തിന്റെ പ്രദര്‍ശനം ആഗസ്റ്റ് 31ന് ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എഴുത്തുകാരിയും സംവിധായികയുമായ ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ചിത്രമാണിത്. മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പിങ്ക് ലോകത്ത് നിന്ന് യഥാര്‍ത്ഥ ലോകത്തിലേക്കുള്ള ബാര്‍ബി ലാന്‍ഡ് എന്ന പാവയുടെയും അവളുടെ സുഹൃത്തുക്കളുടെയും വിചിത്ര യാത്രയെ വിവരിക്കുന്നതാണ് സിനിമ. ഫെമിനിസം, സ്വന്തത്തോട് പുലര്‍ത്തുന്ന സത്യസന്ധത തുടങ്ങി കാലോചിതമായ നിരവധി വിഷയങ്ങളെ സിനിമ സ്പര്‍ശിക്കുന്നു.ചിത്രം ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. നേരത്തേ ജൂലൈ പകുതിയോടെ യുഎഇയിലെ തിയേറ്ററുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു. ഇത് നിരവധി ആരാധകരെ സിനിമ കാണാന്‍ വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിച്ചിരുന്നു.
also read :‘നോവ് മായുന്നില്ല’; മൂന്നാർ പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News