ബിപി പരിശോധന നടത്താനും കൃത്യ സമയമുണ്ട്; കൂടുതലറിയാം

മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ ബ്ലഡ് പ്രഷര്‍.ഇന്നത്ത കാലത്ത് ചെറുപ്രായത്തില്‍ തന്നെ മിക്കവരിലും ഇത് കണ്ടുവരുന്നുണ്ട്.കൃത്യസമയത്ത കണ്ടെത്തി ചികിത്സ നല്‍കിയില്ലെങ്കില്‍, ഇത്തരമൊരവസ്ഥ നിരവധി രോഗങ്ങള്‍ക്ക് കാരണമായി മാറും.പരിശോധനകള്‍ നടത്തി ഇതിന്റെ ലക്ഷണം ഉണ്ടോ എന്ന് തിരിച്ചറിയുക അത്യാവശ്യമാണ്.

ALSO READ ഒറ്റ കിക്കിൽ 6 കോടി വ്യൂസ്; മുഹമ്മദ് റിസ്‍വാന്റെ പുതിയ വീഡിയോയും വൈറൽ

നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് 120/80 നേക്കാള്‍ അധികമാണെങ്കില്‍ ഇത് ശരീരത്തില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഹൃദ്രോരോഗത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്.

ALSO READ ‘പിന്നില്‍ നിന്ന് കുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇവരൊക്കെയാണ്’; കെ.എം.മാണിയുടെ ആത്മകഥ പുറത്തിറക്കുന്നു

ബിപി ചെക്ക് ചെയ്യുമ്പോള്‍ രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുളള സമയത്ത് വേണം ചെയ്യാന്‍. ഇത് ഹോസ്പിറ്റലില്‍ ആണെങ്കിലും വീട്ടിലാണെങ്കിലും. അല്ലാതെ ഉച്ച കഴിഞ്ഞുള്ള സമയത്ത് എടുക്കുന്നത് ശരിയാകണമെന്നില്ല.ഇതു പോലെ തന്നെ ബിപി മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ കൃത്യ സമയത്ത് തന്നെ കഴിയ്ക്കുക. ഇതല്ലാതെ മരുന്നു കഴിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ബിപി നോര്‍മലായി വന്നാല്‍ ഇത് നിര്‍ത്തരുത്.

ALSO READ കൂളിമാട്-എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവം; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി

ബിപി നിയന്ത്രിയ്ക്കാന്‍ വ്യായാമം ശീലമാക്കുന്നത് നല്ലതാണ്. അതുപോലെ പുകവലി പൂര്‍ണമായി ഉപേക്ഷിക്കുക. ഭക്ഷണത്തില്‍ ഉപ്പ് നിയന്ത്രിക്കുക.ബിപി കൂടുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍ തലവേദന, കൈകാല്‍ തരിപ്പ്, കണ്ണിന്റെ കാഴ്ച മങ്ങുക, തല ചുറ്റുക എന്നിവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News