പ്രായം കുറയ്ക്കാൻ രക്തമാറ്റം; ചെലവാക്കിയത് കോടികൾ

സ്ത്രീ പുരുഷഭേദമില്ലാതെ എല്ലാവരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ് പ്രായം കുറയ്ക്കുക എന്നത്. അതിനായി പലരും ഭക്ഷണങ്ങളിലടക്കം നിയന്ത്രണങ്ങൾ വരുത്താനും കോടികൾ മുടക്കി ചികിത്സ നടത്താൻ വരെ തയ്യാറാകുന്നവരുമുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണിപ്പോൾ വൈറലാവുന്നത്. ടെക്ക് സംരംഭകനായ ബ്രയാൻ ജോൺസണാണ് തന്റെ 17 വയസ്സുള്ള മകന്റെയും 70 വയസ്സുള്ള പിതാവ് റിച്ചാർഡിന്റെയും രക്തം സ്വീകരിച്ച് പ്രായം കുറച്ചിരിക്കുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

മകന്റെ ശരീരത്തിലെ രക്തത്തിൽ നിന്നും പ്ലാസ്മ വേർതിരിച്ചെടുത്ത് അത് ബ്രയാൻ ജോൺസന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്ന ചികിത്സാ രീതിയാണിത്. ടെക്സാസിലെ മെഡിക്കൽ സ്പായിലാണ് ഇപ്പോൾ ബ്രയാൻ ജോൺസന്റെ പ്രായം കുറയ്ക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. മകന്റെ ശരീരത്തിൽ നിന്നും ഒരു ലിറ്റർ രക്തം ശേഖരിച്ചാണ് ബ്രയാൻ ജോൺസന്റെ ശരീരത്തിലേക്ക് ആവശ്യമുള്ള രക്ത ഉൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്നത്.

അതേസമയം തന്നെ ബ്രയാൻ ജോൺസൺ തന്റെ 70 വയസ്സുള്ള പിതാവിന് തന്റെ ശരീരത്തിൽ നിന്ന് ഒരു ലിറ്റർ രക്തം ദാനം ചെയ്യും. ഡോക്ടർമാർ പറയുന്നതനുസരിച്ച് ഇദ്ദേഹത്തിന്റെ യഥാർത്ഥ പ്രായത്തിൽ നിന്നും ശാരീരികമായി പ്രായം രണ്ട് വർഷത്തിനുള്ളിൽ അഞ്ച് വയസ്സ് കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 28 -കാരന്റെ ചർമ്മവുമാണത്രേ ഇപ്പോൾ ബ്രയാൻ ജോൺസണുള്ളത്. ഓരോ വർഷവും ഇയാൾ ഈ ചികിത്സയ്ക്കായി മുടക്കുന്നത് കോടികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News