ബ്ലൂ ആധാർ എന്തിനു വേണ്ടി? എങ്ങനെ അപേക്ഷിക്കാം

തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡിലെ ബ്ലൂ ആധാർ എന്ന വിഭാഗം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.യുഐഡിഎഐ കുട്ടികൾക്കായി നൽകുന്ന ആധാർ കാർഡാണ് ബ്ലൂ ആധാർ. ബാൽ ആധാർ എന്നും പേരുണ്ട്. വിവിധ സർക്കാർ ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ ബ്ലൂ ആധാർ നടപടികൾ എളുപ്പമാക്കാൻ സഹായിക്കുന്നു.

ALSO READ: ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, തട്ടികൊണ്ടുപോയത് ഉപദ്രവിക്കാൻ, കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി പലസ്ഥലത്ത് കറങ്ങി നടന്നു: സി എച്ച് നാഗരാജു

ബ്ലൂ ആധാറിനായി 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബയോമെട്രിക് ഡാറ്റ നൽകണ്ട. പകരം, വ്യക്തി വിവരങ്ങളും മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യണം. കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ ആണ് ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. കൂടാതെ കയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും രേഖപ്പെടുത്താം.

നവജാതശിശുക്കൾക്ക് ബ്ലൂ ആധാറിനായി അപേക്ഷിക്കാനായി uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക. ആധാർ കാർഡ് രജിസ്ട്രേഷനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷകന്റെ ഫോൺ നമ്പർ, മറ്റ് അവശ്യ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.ആധാർ കാർഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.എൻറോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുക.

ALSO READ: ഷോപ്പിംഗ് മാളിലെ സീലിംഗ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News