ഇനി മുതൽ സാധാരണക്കാർക്കും ബ്ലൂടിക്ക്

അമേരിക്കയിൽ  ഇനിമുതൽ സാധാരണക്കാര്‍ക്കും പണമടച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ബ്ലൂടിക്ക് സ്വന്തമാക്കാം. പ്രൊഫൈല്‍ വെരിഫിക്കേഷന്‍ നടത്താൻ ട്വിറ്ററിന്റെ അതേ പാതയാണ് സബ്‌സ്‌ക്രിപ്‌ഷനിൽ മെറ്റയും പിന്തുടരുന്നത്. അമേരിക്കയിലാണ് ഇപ്പോൾ ഈ സേവനം ആദ്യമായി ആരംഭിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലും ഈ സേവനം ഉടൻ നടപ്പിലാക്കും എന്ന് മെറ്റ അറിയിച്ചു. പരസ്യേതര വരുമാനം കൂട്ടുക എന്നതാണ് ഇതിലൂടെ കമ്പനി  ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ ഇതിനായുള്ള നടപടികൾ തുടങ്ങിയിരുന്നു.

പണമടച്ച് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ ആർക്കു വേണമെങ്കിലും തങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഐഡികൾക്ക് നീല ബാഡ്ജ് സ്വന്തമാക്കാം.11.99 ഡോളര്‍ അതായത് 1000 രൂപയോളമാണ് ബ്ലൂടിക്ക് സ്വന്തമാക്കാനുള്ള ചെലവ്. ഇനി ഐഒഎസിലേക്കോ ആന്‍ഡ്രോയിഡിലേക്കോ ആണെങ്കില്‍ 14.99 ഡോളര്‍ അതായത് 1300 രൂപയോളമാണ് പ്രതിമാസ സബ്സ്ക്രിപ്ഷൻ തുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here