ബോർഡിംഗ് പാസിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്…; വിളിച്ചുവരുത്തുന്നത് മുട്ടൻ പണി

വിദേശ യാത്രകള്‍ പലരുടെയും സ്വപ്നങ്ങളിൽ ഒന്നായിരിക്കാം. അത് കൈയിൽ വന്ന് ചേരുമ്പോൾ അതിയായ സന്തോഷവും പലർക്കും ഉണ്ടായേക്കാം. സന്തോഷങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാൻ ഇന്ന് പലരും സോഷ്യൽ മീഡിയകളാവും ഉപയോ​ഗിക്കുക. എന്നാൽ അത്തരത്തിൽ പങ്കുവയ്ക്കപ്പെടുന്നവ എല്ലാം നിങ്ങൾക്ക് നല്ലതാവണമെന്നില്ല. വിദേശ യാത്രകള്‍ക്ക് തയ്യാറെടുക്കുന്ന ധാരാളം വ്യക്തികള്‍ അവരുടെ ബോര്‍ഡിങ് പാസ് സ്റ്റോറി ആയിട്ടോ സ്റ്റാറ്റസ് ആയിട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? എന്നാൽ ഇത് അത്ര നല്ലതല്ല. ഇതിലൂടെ ഒരാളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് അനായാസം ശേഖരിക്കാന്‍ സാധിക്കുമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.

നിങ്ങളുടെ പേര്, ഫ്ലൈറ്റ് നമ്പർ, സീറ്റ് അസൈൻമെന്റ് എന്നിവയ്‌ക്ക് പുറമേ, നിങ്ങളുടെ ബോർഡിംഗ് പാസിൽ ധാരാളം വിവരങ്ങൾ ഉണ്ട്, അവ പിന്തുടരുന്നതിലൂടെ നിങ്ങൾ ആരാണെന്ന് കൂടുതൽ അറിയാൻ കഴിയും. യാത്രക്കാരന്റെ ഫോണ്‍ നമ്പര്‍, ഫ്രീക്വന്റ് ഫ്‌ലയര്‍ അംഗത്വ നമ്പര്‍, അതേ നമ്പറില്‍ ബുക്ക് ചെയ്ത മറ്റ് യാത്രാ വിവരങ്ങള്‍ എന്നിവ ശേഖരിക്കാന്‍ വിദഗ്ധ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ഇതുവഴി വേണമെങ്കിൽ യാത്ര പോലും അവർക്ക് മുടക്കാൻ സാധിക്കും..

ALSO READ: 48 മണിക്കൂറിനുള്ളിൽ നടപടി തുടങ്ങണം; എം എസ് സി കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

വിമാന സീറ്റ് ചേഞ്ച് ചെയ്യാനും ഭാവിയിലെ യാത്രകള്‍ റദ്ദാക്കാനും ബോര്‍ഡിംഗ് പാസിലെ ഉള്ളടക്കം പുറത്തുപോകുന്നത് വഴിവെച്ചേക്കാം. എയര്‍ലൈന്‍ അക്കൗണ്ട് മാറ്റാനും, ഹോട്ടലുകളുടെയും ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളുടെയും ബുക്കിങ് മാറ്റി ആള്‍മാറാട്ടം നടത്താനും ഹാക്കര്‍മാര്‍ ശ്രമിച്ചേക്കും.

ബോര്‍ഡിങ് പാസ് പങ്കുവയ്‌ക്കേണ്ട നിര്‍ബന്ധിത സാഹചര്യം ഉണ്ടായാല്‍ വ്യക്തിഗത ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദഗ്ദര്‍ ആവശ്യപ്പെടുന്നത്. എല്ലാ യാത്രാരേഖകളും സ്വകാര്യ വ്യക്തിഗത വിവരങ്ങളായി കണക്കാക്കണം. ഇവ പൊതു പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി.

സോഷ്യൽ മീഡിയയിൽ നിങ്ങൾ എന്ത് പോസ്റ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് വളരെ ശ്രദ്ധിക്കുന്നതാവും നല്ലത്. എന്തെങ്കിലും പുറത്തായിക്കഴിഞ്ഞാൽ, അത് ആർക്കൊക്കെ കാണാമെന്നതിൽ നിങ്ങൾക്ക് നിയന്ത്രണമില്ല. നിങ്ങൾക്കിന് നിങ്ങളുടെ യാത്രയെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവയ്ക്കണമെന്നാണെങ്കിൽ ബോർഡിംഗ് പാസിന് പകരം വിമാനത്താവളത്തിലെ മോണിറ്ററുകളുടെ ഒരു ചിത്രം എടുത്ത് പങ്കുവയ്ക്കുന്നതാവും നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News