വള്ളംകളിയ്ക്ക് അവധി ആവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ; പരി​ഗണിക്കാമെന്ന് മൈക്കിലും, സ്വരം താഴ്ത്തി കൊടുക്കില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടി

സർവ്വത്ര പൂക്കിയായ വിഡി സതീശന്റെ തനിനിറം പുറത്തുവരുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിലുള്ളവർക്ക് മാത്രമല്ല സ്വന്തം പാർട്ടിയിലുള്ളവർക്ക് ഒരു മുഖേനയും സമീപിക്കാൻ കഴിയാത്ത ആളാണ് താനെന്ന് തെളിയിച്ചു കൊണ്ടിരിക്കയാണ് മുഖ്യമന്ത്രി വിഡി സതീശൻ. ഇപ്പോഴിതാ കോൺ​ഗ്രസിൽ പുതിയ അങ്കത്തിന് വഴി തെളിഞ്ഞിട്ടുണ്ട്.

കുട്ടനാട് എംഎൽഎ റെജി ചെറിയാനെ നിയമസഭയിൽ വച്ച് അപമാനിച്ചിരിക്കയാണ് എല്ലാവർക്കും സ്വീകാര്യനായ വിഡി സതീശൻ. വള്ളംകളിയുമായി ബന്ധപ്പെട്ട റെജി ചെറിയാന്റെ ചോദ്യവും അതിന് വിഡി സതീശൻ നൽകിയ ഉത്തരവും പിന്നീടുള്ള സംസാരവും വിവാദമാകുന്നു. വള്ളംകളിയ്ക്ക് അവധി വേണമെന്ന് നിയമസഭയിൽ സജി ചെറിയാൻ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി ആദ്യം നൽകിയ മറുപടി. എന്നാൽ ഇതിന് തൊട്ടുപിന്നാലെ തന്നെ പതിഞ്ഞ സ്വരത്തിൽ യാതൊരു കാരണം നൽകില്ലെന്ന് വിഡി സതീശൻ മറുപടി പറയുന്നു.

also read; തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; എൽഡിഎഫ് കൗൺസിലർമാരെ തള്ളിമാറ്റി മേയർ

കെയു ജനീഷ്കുമാർ എംഎൽഎ ആണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മറുപടിയ്ക്ക് തന്റെ തൊട്ടടുത്തിരുന്ന മന്ത്രിയോടാണ് വിഡി സതീശൻ ഇക്കാര്യം പറ‍ഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ ഇരട്ടത്താപ്പിനെ പരിഹസിച്ചു കൊണ്ടാണ് കെയു ജനീഷ്കുമാർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത. ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പെന്നും ജനീഷ്കുമാർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

വീഡിയോ കാണാം;

https://www.youtube.com/shorts/l1M7ojXzqGU

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News