കനത്ത മഴ; ഫിഷിങ് ഹാർബറിൽ പണികഴിഞ്ഞു കെട്ടിയിട്ടിരുന്ന വള്ളം ഒലിച്ച് പോയി

വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ പണികഴിഞ്ഞു കെട്ടിയിട്ടിരുന്ന തങ്കൽ വള്ളം ഇന്നലെ രാത്രിയിൽ കെട്ട് പൊട്ടി ഹാർബറിനു പുറത്തേക്ക് ഒലിച്ച് പോയി. രണ്ട് ഹാർബറിന്റെയും ഇടക്ക് കല്ലുകളിൽ തട്ടി തകർന്ന് കരയ്ക്ക് അടിച്ചുകയറി.വള്ളം, രണ്ട് എഞ്ചിൻ, വല, മറ്റ് ഉപകരണങ്ങൾ തകർന്നു. ഏകദേശം ഇരുപതു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു എന്നാണ് കണക്കുകൾ. പൂന്തുറ സ്വദേശി സിബിളിൻ്റെ വള്ളമാണ് തകർന്നത്.

also read; പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയ ശമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here