ജാമ്യം തേടി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍

ബോബി ചെമ്മണ്ണൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. കുറ്റക്കാരനല്ലെന്നും അറസ്റ്റ് നിയമ വിരുദ്ധമാണെന്നും നൽകിയ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതിക്ക് കാരണമായ ദൃശ്യങ്ങൾ കാണാൻ മജിസ്ട്രേറ്റ് തയ്യാറായില്ല.രഹസ്യമൊഴി രേഖപ്പെടുത്തിയ കോടതി തന്നെയാണ് ജാമ്യഹർജി പരിഗണിച്ചത്. 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്ന ചട്ടം പൊലീസ് പാലിച്ചില്ല എന്നും പറയുന്നു.

also read: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപം; ബോബി ചെമ്മണ്ണൂര്‍ ജാമ്യം തേടി വീണ്ടും കോടതിയെ സമീപിക്കും

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്ന് ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ബുധനാഴ്ചയായിരുന്നു, ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നല്‍കി 24 മണിക്കൂര്‍ തികയും മുമ്പാണ് പോലീസ് കര്‍ശന നടപടിയിലേയ്ക്ക് കടന്നത്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകള്‍ പ്രകാരവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉള്‍പ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News