
ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ലൈംഗികാധിക്ഷേപ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തേക്കിറങ്ങിയത്. അതേസമയം ഇന്നലെ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്തത് കോടതി അലക്ഷ്യമല്ല എന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്.
also read: ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും
സാങ്കേതിക പ്രശ്നങ്ങളാൽ പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയിരുന്നില്ല. നിസഹകരണം ജയിൽ അധികൃതർ കോടതി അറിയിക്കും.
അതേസമയം ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാൻ നിർദേശം നൽകി. ബോണ്ടിൽ ഒപ്പുവെക്കാത്തത് സംബന്ധിച്ച് ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി നടപടി. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാൻ പറ്റാതെയും നിരവധി തടവുകാർ ജയിലിൽ തുടരുന്നുണ്ട്, ഇവർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂർ അറിയിച്ചിരിക്കുന്നത്.
ജാമ്യത്തിനായി ബോബി ചെമ്മണ്ണൂർ 50,000 രൂപ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും രണ്ട് ആൾ ജാമ്യം വേണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

