ലഹരിക്കെതിരെ ബോധപൂര്‍ണിമ; ജൂൺ 26-ന് എല്ലാ കലാലയങ്ങളിലും ലഹരിവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി ആർ ബിന്ദു

R Bindu + differently abled

ലഹരിക്ക് എതിരെ ബോധപൂര്‍ണിമ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ജൂൺ 25, 26 തീയ്യതികളില്‍ പരിപാടികള്‍ നടക്കുമെന്നും 26-ന് എല്ലാ കലാലയങ്ങളിലും ലഹരിവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.

തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ആണ് സംസ്ഥാന തല ഉദ്ഘാടനം നടക്കുക. ലഹരി വിരുദ്ധ കര്‍മ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ 26-ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രചാരണം നടത്തും. ലഹരി ഉപയോഗിക്കില്ലെന്ന് രക്ഷിതാക്കള്‍ ഒപ്പിട്ട സത്യവാങ്മൂലം വിദ്യാര്‍ഥകളില്‍ നിന്ന് എഴുതി വാങ്ങുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.

Read Also: ‘ഇംഗ്ലീഷ് പഠിക്കരുതെന്ന് പറയുന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ’; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും ചിത്രം എടുക്കുന്നതിനും വിലക്ക്

തൃശൂരിൽ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും ചിത്രം എടുക്കുന്നതിനും വിലക്ക്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് വിലക്കേര്‍പ്പെടുത്തിയത്. രാജഭവന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കു ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കാര്‍ഷിക സര്‍വകലാശാല അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News