
ഒഡീഷയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിനുള്ളിലെ മരത്തില്‍ തുങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. ഒഡീഷയിലെ മാല്‍കന്‍ഗിരി ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ട് ദിവസമായി കുട്ടികളെ കണമെന്നില്ലെന്ന് പരാതി ലഭിച്ചതായി സ്ഥലം പൊലീസ് പറഞ്ഞു. മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടുപേരും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
Also read: ഛത്തീസ്ഗഢില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു; 12 ഭീകരരെ വധിച്ചു
വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇരുവര്‍ക്കുമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
bodies of 2 girls in school uniforms found hanging from tree in odisha said police

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here