കെനിയ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; മന്ത്രി പി രാജീവ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഞാറാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രി പി രാജീവ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി. ഖത്തർ എയർവേയ്സ് വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ മൃതദേഹങ്ങള്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി.രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അർപ്പിച്ചു.
മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ജ​സ്ന (29), മ​ക​ൾ റൂ​ഹി മെ​ഹ്റി​ൻ (ഒ​ന്ന​ര വ​യ​സ്), മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ സ്വ​ദേ​ശി​നി ഗീ​ത ഷോ​ജി ഐ​സ​ക് (58), പാ​ല​ക്കാ​ട് മ​ണ്ണൂ​ർ സ്വ​ദേ​ശി​നി റി​യ ആ​ൻ (41), മ​ക​ൾ ടൈ​റ റോ​ഡ്രി​ഗ്​​സ് (ഏ​ഴ്) എ​ന്നി​വ​രുടെ മൃ​ത​ദേ​ഹങ്ങളാണ് എത്തിച്ചത്.
വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ജൂൺ ഒമ്പതിനാണ് നെയ്റോബിയിൽനിന്ന്‌ 150 കിലോമീറ്റർ അകലെ നെഹ്റൂറുവിൽ അപകടത്തിൽപ്പെട്ടത്. ഖത്തറിൽനിന്ന്‌ വിനോദസഞ്ചാരത്തിന്‌ എത്തിയതായിരുന്നു ഇവർ.

ALSO READ: പശ്ചിമേഷ്യയിലുടനീളം അശാന്തി പടർത്തുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

കെ​നി​യ​യി​ൽ​ നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന ഭൗ​തി​ക ശ​രീ​ര​ങ്ങ​ൾ​ക്കും ഒ​പ്പ​മു​ള്ള ബ​ന്ധു​ക്ക​ൾ​ക്കും ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് യെ​ല്ലോ വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ട​പെ​ട​ലി​നെ​ തു​ട​ർ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഇ​ള​വ് അ​നു​വ​ദി​ച്ചിരുന്നു. കെനിയയിൽനിന്ന്‌ ഖത്തറിലേക്ക്‌ വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർമുമ്പാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു.

ALSO READ: കേരള തീരത്തുണ്ടായ കപ്പൽ അപകടങ്ങൾ: കടലിലും കരയിലുമായി അടിയുന്ന വസ്‌തുക്കളുടെ വിവര ശേഖരണത്തിന് ആപ്പ്

കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു. തുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News