
അച്ഛൻകോവിലാറ്റിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.കൊടുമൺ ഐക്കാട് സ്വദേശി നന്ദുവിന്റെ (30) മൃതദേഹമാണ് ഫയർഫോഴ്സ് കണ്ടെടുത്തത്. ഫ്ലിപ്കാർട്ടിന്റെ അടൂർ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു നന്ദു. യുവാവിനെ കഴിഞ്ഞ ഒമ്പതാം തീയതി രാത്രി 10 മണി മുതൽ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉഴുവത്ത് അമ്പലത്തിന് സമീപം ആറ്റിൻകരയിൽ നന്ദുവിന്റെ ബൈക്കും പേഴ്സും നാട്ടുകാർ കണ്ടിരുന്നു. ഇതിനുപിന്നാലെ നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

