ഖൊരക്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ഡോക്ടറുടെ മൃതദേഹം നാട്ടിലെത്തിച്ചു

doctor

ഖൊരക്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ഡോക്ടറുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡിനെ (32) ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also read; നിമിഷപ്രിയയുടെ മോചനം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മരണത്തിൽ സംശയമുണ്ടെന്ന് അഭിഷോയുടെ ബന്ധുക്കൾ ആരോപിച്ചു. വാർത്തകളിൽ വന്ന വിവരം മാത്രമേ തങ്ങൾക്ക് അറിയൂ. ജോലി സമ്മർദ്ദം ഉള്ളതായി കേൾക്കുന്നു എന്നും അഭിഷോയുടെ ബന്ധുക്കൾ പറഞ്ഞു.

Also read: ഷോക്കേറ്റ് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ; വൈറലായി വീഡിയോ

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും. ജോലി സമ്മർദ്ദം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ സംശയം നിലനിൽക്കുന്നുണ്ട്. യുപി മുഖ്യമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി. ഈ മാസം 19 ആം തീയതി വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു അഭിഷോ.

The body of a Malayali doctor found dead in Gorakhpur has been brought back home.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News