കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തില്‍

കോട്ടയം തോട്ടയ്ക്കാട് കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി. വാകത്താനം സ്വദേശിയായ അജേഷി (34) നെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി രാവിലെ വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രദേശത്തെ പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നിൽക്കുന്നത് കൂടി കണ്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്നു പൊലീസ് നിർദേശം അനുസരിച്ച് പാമ്പാടി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ALSO READ: തമിഴ്‌നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന നാല് മാസം പ്രായമായ കുഞ്ഞ് ചിറയിന്‍കീഴില്‍; രണ്ട് പേര്‍ അറസ്റ്റില്‍

തോട്ടയ്ക്കാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ അജേഷ് ബുധനാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നൽകിയത്. പൊലീസ് സംഘം നാട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പാറമടക്കുളത്തിൽ ഓട്ടോ റിക്ഷയുടെ സ്റ്റെപ്പിനി കണ്ടത്. തുടർന്ന് ഇവർ ആഗ്‌നിരക്ഷാ സേനാ സംഘത്തെ വിവരം അറിയിച്ചു. ഓട്ടോ കുളത്തിൽ മറിഞ്ഞിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്ത് തിരച്ചിൽ നടത്തി.

പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സ്‌കൂബാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി. തുടർന്നു, നടത്തിയ പരിശോധനയിലാണ് പാറമടക്കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. വാകത്താനം പൊലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

ALSO READ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News