
പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിനു സമീപം തോട്ടിൽ വീണ 48 കാരൻ പ്രവീൺ ശേഖരന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെ കോന്നി അലുവാപ്പുറം, എള്ളംകാവ് ക്ഷേത്രത്തിനടുത്തു വലിയത്തോട്ടിൽ നിന്നും ആണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
മെഡിക്കൽ സ്റ്റോർ ഉടമയാണ് പ്രവീൺ ശേഖൻ. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് പ്രവീൺ ഒഴിക്കൽ പെട്ടത്. സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽ പെട്ടതിനെ തുടർന്നാണ് പ്രവീൺ തോട്ടിൽ വീണത്.
ഇന്നലെ തോടിന്റെ സമീപത്ത് നിന്നും പ്രവീൺ സഞ്ചരിച്ച ഇരുചക്രവാഹനം കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രദേശത്ത് തിരച്ചൽ നടത്തിയത്. കോന്നിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും എത്തിയ അഗ്നി രക്ഷാ ശമന സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here