
ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിൻ്റെ മൃതദേഹം സംസ്കരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ശേഷം ചേന്നപ്പാറയിലെ പൊതുദർശനം നടന്നു. തുടർന്ന് മുണ്ടക്കയം വരിക്കാനി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം.
തിങ്കളാഴ്ച്ച വൈകിട്ട് ആറു മണിയിടെയാണ് ചേന്നപ്പാറ പുത്തൻ വീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ പുലർച്ചെ ഒരു മണിയോടെ ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയ ശേഷമാണ് മൃതദേഹം സംഭവസ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
Also read: കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ല; വ്യാപനം ഉണ്ട് : മന്ത്രി എം ബി രാജേഷ്
രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഉച്ചയോടെ മൃത്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് ചെന്നാപ്പാറ മസ്ജിദിൽ പൊതു ദർശനം നടന്നു. നാടിന്റെ നാനാതുറകളിൽ നിന്നും നിരവധി ആളുകളാണ് ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചത്. വൈകിട്ട് നാലു മണിക്ക് ശേഷം മൃതദേഹം മുണ്ടക്കയം മരിക്കാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കാൻ എത്തിക്കുമ്പോൾ ഭർത്താവ് ഇസ്മയിലിന് ദുഖം നിയന്ത്രിക്കാനായില്ല. ഒരാഴ്ച്ചക്കിടെ ഇടുക്കി ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.
അതേസമയം, വയനാട് കാപ്പാട് ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിന്റെയും സംസ്കാരം നടന്നു. മനുവിന്റെ സംസ്കാരം നെല്ലാംകോട്ടയിലെ ഊരിലുമാണ് നടന്നത്. തിരുവനന്തപുരം പാലോട് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബാബുവിന്റെ മൃതശരീരം പോലീസ് മേൽനടപടികൾ സ്വീകരിച്ചതിനുശേഷം ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here