കോഴിക്കോട് കാണാതായ ആദിവാസി വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനയില്‍ നിന്നും രണ്ടാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കോളനിയില്‍ നിന്നും 6 കിലോമീറ്ററോളം അകലെ അമരാട് മലയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. പോലീസും വനം വകുപ്പും നടത്തിയ തിരച്ചിലിലാണ് രാജഗോപാലിന്റെ ഭാര്യ ലീല(53) യൂടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്ന സംശയത്തില്‍ സംശയമുള്ളവരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ഈ മാസം 17 ന് ലീലയെ കാണാനില്ലെന്ന് കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോടാണ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. രാത്രിയില്‍ കിടന്നുറങ്ങിയ ലീലയെ രാവിലെ കാണാതായെന്ന് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കി. താമരശ്ശേരി പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് വീടിന് സമീപത്തെ കുന്നിന്‍പ്രദേശത്ത് ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ലീലയുടെ മകന്‍ രോണുവിനെ 2019ല്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. കോളനിയില്‍ തന്നെയുള്ള ഇവരുടെ ബന്ധു രാജനായിരുന്നു രോണുവിനെ കൊലപ്പെടുത്തിയത്, രാജന്‍ പരോളിലാണ് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here