കനാലിലൂടെ നീങ്ങിയ മുതലയുടെ വായില്‍ യുവതിയുടെ മൃതദേഹം

13 അടി നീളമുള്ള മുതലയുടെ വായില്‍ യുവതിയുടെ മൃതദേഹം. ഫ്ലോറിഡയിലെ ലാര്‍ഗോയിലാണ് സംഭവം. നഗരത്തിലെ കനാലിലൂടെ 41 കാരിയുടെ മൃതദേഹവുമായി താംപ ബേ ഏരിയയിലെ കനാലിലൂടെ നീങ്ങുകയായിരുന്നു മുതല. സബ്റിന പെക്കാം എന്ന ഫ്ലോറിഡ സ്വദേശിനിയുടെ മൃതദേഹമാണ് മുതലയുടെ വായില്‍ നിന്ന് കണ്ടെത്തിയത്.

ALSO READ:തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണം; ശരീരം തളര്‍ന്നവര്‍ക്ക് ഇലോണിന്റെ പദ്ധതി രക്ഷയാകുമോ?

മുതലയുടെ വായില്‍ മനുഷ്യ ശരീരം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അധികൃതര്‍ ഏറെ പണിപ്പെട്ടാണ് മുതലയെ പിടികൂടിയത്. എന്നാല്‍ മുതലയുടെ ആക്രമണത്തിലല്ല 41 കാരി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. എവിടെ നിന്നോ കിട്ടിയ മൃതദേഹവുമായി മുതല കനാലിലൂടെ നീങ്ങിയതെന്നാണ് പറയപ്പെടുന്നത്. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ പൊലീസ് സംഘം കനാലില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ 41 കാരിയുടെ കൊലയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും കിട്ടിയിട്ടില്ല.

ALSO READ: മഞ്ചേരിയിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

മാര്‍ച്ച് മാസത്തില്‍ അടുത്തുള്ള പ്രദേശമായ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ കാണാതായ രണ്ട് വയസുകാരന്റെ മൃതദേഹം മുതലയുടെ വായില്‍ കണ്ടെത്തിയിരുന്നു. മെയ് മാസത്തില്‍ ഫ്ലോറിഡയില്‍ മലിന ജല പൈപ്പിലെ തകരാര്‍ പരിശോധിച്ചപ്പോള്‍ അഞ്ചടിയിലേറെ വലുപ്പമുള്ള മുതലയെ കണ്ടെത്തി. കഴിഞ്ഞ ഏതാനും മാസത്തിനിടയില്‍ മേഖലയില്‍ മുതലകളുടെ ആക്രമണം വര്‍ധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News