ആദ്യ കാഴ്ച്ചയില്‍ മഞ്ഞുപോലെ; പൂര്‍ണ്ണമായും ഉപ്പില്‍ നിര്‍മിച്ച ഹോട്ടല്‍

ഉപ്പില്‍ നിന്ന് രൂപകല്പന ചെയ്ത ഹോട്ടലാണ് പാലാസിയോ ഡി സാലില്‍. 12,000 അടി ഉയരത്തിലാണ് ബൊളീവിയയിലെ സലാര്‍ ഡി യുയുനിയിലെ ഉപ്പ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 4,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള വെളുത്ത കെട്ടിടം ആദ്യ കാഴ്ചയില്‍ മഞ്ഞുപോലെയാണ് തോന്നുക. അടിത്തറ മുതല്‍ മേല്‍ക്കൂര വരെ ഉപ്പ് ചേര്‍ന്നതാണ്.

ഹോട്ടലുടമയായ ജുവാന്‍ ക്വസാഡ വാല്‍ഡയാണ് 1998ല്‍ പൂര്‍ണമായും ഉപ്പില്‍ നിര്‍മ്മിച്ച ഒരു ഹോട്ടല്‍ എന്ന മുന്നോട്ട വെച്ചത്. അന്ന അദ്ദേഹത്തെ പലരും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നെങ്കിലും ഇന്ന് ഈ മേഖലയിലെ ഏറ്റവും ആഡംബരപൂര്‍ണവുമായ താമസസൗകര്യങ്ങളിലൊന്നാണ് പാലാസിയോ ഡി സാല്‍.

Also Read: ഭീതിപ്പെടുത്തി ‘അന്ധകാര’, ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

തറയും ചുവരുകളും മുതല്‍ ഫര്‍ണിച്ചറുകള്‍, മേല്‍ത്തട്ട്, ശില്‍പങ്ങള്‍ തുടങ്ങിയവയെല്ലാം ഉപ്പില്‍ നിന്നാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലിലെ ഓരോ മുറിയിലും ഉപ്പ് ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു സീലിംഗ് ഉണ്ട്, ഇത് അതിഥികളെ മൃദുവായ സ്പര്‍ശനത്തോടെ ഉപ്പ് സാമ്പിള്‍ ചെയ്യാന്‍ അനുവദിക്കുന്നു. സലാറില്‍ പകല്‍ സമയത്ത് ചൂട് കൂടുതലും രാത്രിയില്‍ തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥയാണുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News