ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രിയിൽ, സൂര്യാഘാതമേറ്റെന്ന് റിപ്പോർട്ട്

ഐപിഎൽ മത്സരം കാണുന്നതിനിടെ ഷാരൂഖ് ഖാന് സൂര്യാഘാതമേറ്റു. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെയും മത്സരം കാണുന്നതിനിടെയായിരുന്നു സംഭവം. താരം ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: ‘മലയാള സിനിമയിലെ പെണ്ണുങ്ങളെവിടെ’? സൂപ്പർഹിറ്റ് ചിത്രങ്ങളെ ചോദ്യമുനയിൽ നിർത്തി അഞ്ജലി മേനോൻ; വിമർശിച്ച് സോഷ്യൽ മീഡിയ

അഹമ്മദാബാദ് സ്റ്റേഡിയത്തിലെ 45 ഡിഗ്രി ചൂടിൽ താരത്തിന് നിർജലീകരണം അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ താരമുള്ളത്. ഹോസ്പിറ്റൽ പരിസരത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

താരത്തിന്റെ പ്രിയ സുഹൃത്ത് ജൂഹി ചൗള ആശുപത്രിയിൽ എത്തി സന്ദർശിച്ചതായും, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ആശുപത്രിവൃത്തങ്ങൾ അറിയിക്കുമെന്നും ഐഎഎൻഎസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News