ബോളിവുഡ് ഹൈദരാബാദിലേക്ക് മാറും; ബിആർഎസ് നേതാവ് ചമകുര മല്ല റെഡ്ഡി

ഭാരത് രാഷ്ട്ര സമിതി നേതാവ് ചമകുര മല്ല റെഡ്ഡിയുടെ പ്രസ്താവന സിനിമാലോകത്തെ ആകെ ആകാംഷയിൽ ആക്കിയിരിക്കുകയാണ്. ബോളിവുഡ് താരം രൺബീർ കപൂറും ഉടൻ ഹൈദരാബാദിലേക്ക് ചേക്കേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തെലുങ്ക് ജനത ഹോളിവുഡും ബോളിവുഡും മുഴുവനായും ഭരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് ചൂടിനിടയിൽ ബിആർഎസ് നേതാവ് പറഞ്ഞത്.

മുംബൈ പഴയതായി എന്നും ബെംഗളൂരു ഗതാഗതക്കുരുക്കിലാണ് എന്നതൊക്കെയാണ് ഹൈദരാബാദ് നഗരം ഇന്ത്യയെ മൊത്തത്തിൽ ഭരിക്കുന്നതിനായി അദ്ദേഹം പറയുന്ന കാരണങ്ങൾ.

ബോളിവുഡ് താരം നടൻ രൺബീർ കപൂർ അവതരിപ്പിക്കുന്ന അനിമൽ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെയായിരുന്നു റെഡ്ഡിയുടെ പരാമർശം.നിർമ്മാതാക്കൾ ആരാധകരുമായും മാധ്യമങ്ങളുമായും സംവദിക്കുന്നതിനായി ഹൈദരാബാദിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ബിആർഎസ് നേതാവ് ഹൈദരാബാദിനെ പുകഴ്ത്തി സംസാരിച്ചത്.

സംവിധായകൻ എസ്എസ് രാജമൗലിയെയും നിർമ്മാതാവ് ദിൽ രാജുവിനേയും നായിക രശ്മികയെയും വേദിയിൽ റെഡ്ഡി പ്രശംസിച്ചു.

പ്രീ-റിലീസ് ചടങ്ങിന് രൺബീർ കപൂറിനും അനിൽ കപൂറിനും ഒപ്പം എസ്എസ് രാജമൗലിയും നടൻ മഹേഷ് ബാബുവും അടക്കം നിരവധി താരങ്ങൾ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News