
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് കേരളത്തിലെ മൂന്നാറില്‍ നടന്നത്. ചിത്രത്തില്‍ നായികയായ വിദ്യാബാലനോടൊപ്പം അക്ഷയ് കുമാര്‍ ഹെലികോപ്റ്ററില്‍ മൂന്നാറില്‍ പറന്നിറങ്ങിയത് വാര്‍ത്തയായിരുന്നു. മൂന്നാറിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയശേഷം താരം അടുത്ത ഘട്ട ഷൂട്ടിങ്ങിനായി മുംബൈയിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ താരത്തെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാഴ്ചശക്തി കൃത്യമാക്കാനുള്ള മൈനര്‍ ശസ്ത്രക്രിയയ്ക്കാണ് താരത്തെ വിധേയനാക്കിയത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഇതേത്തുടര്‍ന്നാണ് ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. വൈകാതെ പുനരാരംഭിക്കുമെന്നാണ് ബോളിവുഡ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.
Also Read: ബ്ലൂ ഡ്രസില്‍ എലഗന്റ് ലുക്ക്; ആരാധകര്‍ക്കായി ‘തേരിറങ്ങും മുകിലേ’ പാടി റിമി ടോമി
മേയ് അഞ്ചോടെയാണ് സിനിമയുടെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായത്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരിട്ടിട്ടില്ല. രാശി ഖന്ന, രാജ്പാല്‍ യാദവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അക്ഷയ് കുമാറും വിദ്യാബാലനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഹേയ് ബേബി, ഭൂല്‍ ഭൂലയ്യ, മിഷന്‍ മംഗള്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും മുമ്പ് ഒന്നിച്ച് അഭിനയിച്ചത്. അതിനാല്‍ ഇരുവരും ഒന്നിച്ചെത്തുന്ന നാലാമത്തെ ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

