എഴുപത്തിയെട്ടാം വയസ്സിൽ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന് പ്രിയതാരം സൈറാ ബാനു

ലോകമെമ്പാടുമുള്ള ബോളിവുഡ് ആരാധകരുടെ വെള്ളിത്തിരയിലെ പ്രയപ്പെട്ട പ്രണയിതാക്കളാണ് സൈറാ ബാനുവും ദിലീപ് കുമാറും . ആദ്യം വെള്ളിത്തിരയിലും പിന്നീട് ജീവിതത്തിലും ഒന്നിച്ച ഇവർ ആരാധർക്കിടയിൽ ഇന്നും അനശ്വര പ്രണയിതാക്കളായി തുടരുന്നു. 2021 ജൂലൈ ഏഴിനായിരുന്നു ദീർഘനാളത്തെ അസുഖം മൂലം ദിലീപ് കുമാറിന്റെ വിയോഗം.ഇന്ന് പ്രിയതമന്റെ രണ്ടാം ചരമ വാർഷികത്തിൽ ഓർമ്മകൾ പങ്കു വച്ച് കൊണ്ടാണ് സൈറാ ബാനു ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

also read :തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

ദിലീപ് കുമാറിനൊപ്പമുള്ള പഴയ ചിത്രവും ഓർമ്മക്കുറിപ്പുമാണ് അക്കൗണ്ടിലൂടെ സൈറാ ബാനു ആദ്യമായി പങ്കു വച്ചിരിക്കുന്നത് . ഇൻസ്റ്റാഗ്രാം ദിലീപ് കുമാറിന്റെ ജീവിതവും ചിന്തകളും കാഴ്ചപ്പാടുകളും പങ്കു വയ്ക്കാനാണ് ഈ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ താൻ ആഗ്രഹിക്കുന്നതെന്നും സൈറാ ബാനു പങ്കു വച്ച പോസ്റ്റിൽ പറയുന്നു. ഒപ്പം ദിലീപ് കുമാറിനെ ഓർമിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ തന്നോട് കരുതൽ കാണിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും സൈറ കുറിച്ചു.ദിലീപ് കുമാറിന്റെ വിയോഗ ശേഷം ആരോഗ്യം വഷളായ സൈറാബാനു ഏറെക്കാലം വിഷാദ രോഗത്തിന്റെ പിടിയിലുമായിരുന്നു.

also read :പാടവും തോടും കടന്ന് കള്ളനെ പിടിക്കാൻ ലൂസി ഓടിയത് ഒന്നരക്കിലോമീറ്റർ

ദിലീപ് കുമാറിന്റെ മരണ സമയത്ത് താൻ കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ച് പറയുന്ന സൈറാ ബാനു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഈരടികളും പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു. സൈറാ ബാനു പങ്കു വച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം ഇവിടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News