‘ഒരു സിനിമയ്ക്കുവേണ്ടിയും താരനിര്‍ണയം നടത്തിയിട്ടില്ല’, കാസ്റ്റിങ് ഏജന്റുമാരെന്ന പേരില്‍ തട്ടിപ്പ്, സല്‍മാന്‍ ഖാന്‍

കാസ്റ്റിങ് ഏജന്റുമാരെന്ന പേരില്‍ തട്ടിപ്പുകള്‍ നടത്തുന്നവരെ സൂക്ഷിക്കണമെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. തന്റെ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ വരുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാരുടെ കെണിയില്‍ വീഴരുതെന്നു നടന്‍ പറഞ്ഞു. അങ്ങനെ ആരെയും താനോ തന്റെ കമ്പനിയോ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കമ്പനിയുടെ പേരില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്നു എന്ന പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സല്‍മാന്‍ ഖാന്റെ ട്വിറ്റ്.

Also Read: ‘പ്രോജക്ട് കെ’ ചിത്രത്തിൽ ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തന്റെ കമ്പനികളായ സല്‍മാന്‍ ഖാന്‍ ഫിലിംസോ, സല്‍മാന്‍ ഖാന്‍ പ്രൊഡക്ഷന്‍സോ ഈ അടുത്ത് ഒരു സിനിമയ്ക്കുവേണ്ടിയും താരനിര്‍ണയം നടത്തിയിട്ടില്ലെന്നും, ഇതിന്റെ പേരില്‍ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് വരുന്ന മെയിലുകളോ മെസേജുകളോ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കമ്പനികളുടെ പേര് നിയമവിരുദ്ധമായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിമെന്നും സല്‍മാന്‍ ഖാന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here