‘കഹോ നാ പ്യാര്‍ ഹേ’ ഗാനത്തിനു ചുവടുവെച്ച് ബോളിവുഡിലെ ‘ഗ്രീക്ക് ദേവന്‍’; ഹൃത്വിക്കിന് 52ലും 32ന്റെ ചെറുപ്പമെന്ന് ആരാധകര്‍

Hrithik Roshan

‘ഗ്രീക്ക് ദേവന്‍’ എന്നറിയപ്പെടുന്ന ബോളിവുഡ് നടനാണ് ഹൃത്വിക് റോഷന്‍. ഈവര്‍ഷം ജനുവരിയില്‍ താരത്തിനു 52 വയസ് തികഞ്ഞിരുന്നു. ഹൃത്വിക്കിന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമയായിരുന്നു 2000ല്‍ പുറത്തിറങ്ങിയ ‘കഹോ നാ പ്യാര്‍ ഹേ’. ഹൃത്വിക്കും അമീഷ പട്ടേലും തകര്‍ത്തഭിനയിച്ച ഗാനമായിരുന്നു ചിത്രത്തിലെ ‘കഹോ നാ പ്യാര്‍ ഹേ’. ഏറെ ആരാധകരുള്ള ഗാനത്തിനു ഇപ്പോള്‍ ചുവടുവെച്ചിരിക്കുകയാണ് ഹൃത്വിക്. രാജസ്ഥാനിലെ സൂര്യഗഢിലെ വിവാഹവേദിയില്‍ ഹൃത്വിക് ഈ ഗാനത്തിനു നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്.


വെളുത്ത നിറത്തിലുള്ള കുര്‍ത്തയും പൈജാമയും ധരിച്ചാണ് ഹൃത്വിക്കിന്റെ നൃത്തം. നൃത്തം കാണാന്‍ ചുറ്റും കൂടിയിരിക്കുന്ന നിരവധി അതിഥികളെയും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ മധ്യവയസിലെത്തിയിട്ടും ഹൃത്വിക്കിനുള്ള ചുറുചുറുക്കിനെയും പ്രസരിപ്പിനെയും പ്രശംസിച്ച് ആരാധകര്‍ രംഗത്തെത്തി.

Also Read: തിയേറ്ററുകളിൽ നിന്ന് വാരിയത് 2000 കോടിക്കടുത്ത്, ‘ധുരന്ധർ 2’ ഇനി ഒടിടിയിൽ, എവിടെ കാണാം?


ഹൃത്വിക് നായകനായെത്തിയ ആദ്യ ചിത്രമാണ് ‘കഹോ നാ പ്യാര്‍ ഹേ’. ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ഇതോടെ ഹൃത്വിക് ഒറ്റയടിക്ക് താരപരിവേഷത്തിലേക്ക് ഉയരുകയും ചെയ്തു. അനുപം ഖേര്‍, ആഷിഷ് വിദ്യാര്‍ഥി, സതീഷ് ഷാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.
2025ല്‍ ഇറങ്ങിയ വാര്‍ 2 ആണ ഹൃത്വിക്ക് അഭിനയിച്ച അവസാനചിത്രം. കരിയറില്‍ സംവിധായകന്റെ റോളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഹൃത്വിക് ഇപ്പോള്‍. ക്രിഷ് 4 ആണ് താരം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഈവര്‍ഷം ഷൂട്ടിങ് പൂര്‍ത്തിയാക്കി അടുത്തവര്‍ഷം ചിത്രം തീയ്യറ്ററില്‍ എത്തിക്കാനാണ് ഹൃത്വിക് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News