പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ബൂത്തിന് നേരെ ബോംബേറ്

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന ബൂത്തിന് നേരെ ബോംബേറ്. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ബോംബേറ് നടന്നത്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ബോംബേറ് നടത്തിയതെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 445 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബിജെപി 21 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Also Read- ‘തമിഴിലെ ഒരു തെറിയും ഞാന്‍ സാക്ഷിയെ പഠിപ്പിച്ചിട്ടില്ല’; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ധോണി

ശനിയാഴ്ച നടന്ന പോളിംഗിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ഇന്നലെ 19 ജില്ലകളിലെ 697 ബൂത്തുകളില്‍ റീപോളിംഗ് നടന്നിരുന്നു. സുരക്ഷ ഉറപ്പ് വരുത്താന്‍ ഓരോ ബൂത്തിലും ബംഗാള്‍ പൊലീസിന് പുറമേ നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിച്ചിരുന്നു. പുര്‍ബ മേദിനിപുരിലെ തംലുകില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷമുണ്ടായി. കൂച്ച് ബിഹാറിലും സംഘര്‍ഷമുണ്ടായി.

Also Read- ദേഹത്ത് വീണത് ഏഴ് ഗ്ലാസ് പാളികള്‍; എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ചു

73,887 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും സിപിഐഎമ്മും ബിജെപിയുമാണ് പ്രധാനമായും മത്സരരംഗത്ത് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News