
പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിന് സമീപം സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ജാഫർ എക്സ്പ്രസ് ട്രെയിനിന്റെ ആറ് ബോഗികൾ പാളം തെറ്റി. ബലൂചിസ്ഥാൻ പ്രവിശ്യയുടെ അതിർത്തിയോട് ചേർന്നുള്ള സിന്ധ് പ്രവിശ്യയിലെ ജേക്കബാബാദ് ജില്ലയിലാണ് അപകടം നടന്നത്. ബുധനാഴ്ച നടന്ന സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, എട്ടോളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ജേക്കബാബാദിലെ കന്നുകാലി മാർക്കറ്റിന് സമീപമുള്ള റെയിൽവേ ട്രാക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. അതുവഴി കടന്നു പോവുകയായിരുന്ന ജാഫർ എക്സ്പ്രസിന്റെ ബോഗികളാണ് പാളം തെറ്റിയത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ALSO READ;പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല; ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 അധികം പേര്‍
അതേസമയം, സ്‌ഫോടനത്തെ തുടർന്ന് ഈ റൂട്ടിലുള്ള ട്രയിൻ ഗതാഗതം അധികൃതർ താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് ജാഫർ എക്സ്പ്രസ് ആക്രമിക്കപ്പെടുന്നത്. മാർച്ചിൽ ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ബലൂചിസ്ഥാനിലെ ബോളാൻ പ്രദേശത്ത് വെച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഹൈജാക്ക് ചെയ്തിരുന്നു. പാക് സൈന്യം കനത്ത പോരാട്ടം നടത്തിയാണ് ബന്ധികളെ മോചിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here