
ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. രാവിലെ 9:15ന് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണി ഉണ്ടായത്.
സംഭവത്തെ തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തര ലാൻഡിംഗ് നടത്തിയതായാണ് റിപ്പോർട്ട്. രാവിലെ 9.31ന് കൊച്ചിയിൽ നിന്ന് ഡൽഹിക്ക് പുറപ്പെട്ട വിമാനത്തിൽ 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ALSO READ: ദുരിതജീവിതം വിതച്ചത് കോണ്‍ഗ്രസ്: കേന്ദ്ര വനനിയമം കൊണ്ടുവന്നത് ഇന്ദിരാഗാന്ധി, കേന്ദ്രനിയമത്തില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനാവില്ലെന്ന സത്യം ജനങ്ങളോട് രാഹുലും പ്രിയങ്കയും പറയുമോ?
വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. നിലവിൽ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും നാഗ്പുർ ഡിസിപി ലോഹിത് മാദാനി പറഞ്ഞു. ഇമെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here