തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി

Thiruvananthapuram Central Railway Station

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലും പരിസരത്തും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. പരിശോധനയിൽ ഇതുവരെ അസ്വഭാവികമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. പരിശോധന തുടര്‍ന്നു കൊണ്ടിരിക്കുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എയർപോർട്ട് പരിസരത്ത് പരിശോധന നടത്തിയിരുന്നു. എയർപോർട്ട് മാനേജരുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.

Also Read: മനോഹരവും സൗഹൃദപരവുമായിരിക്കും! പക്ഷേ നിങ്ങളെ നിരീക്ഷിക്കുന്ന മൂന്നാം കണ്ണ് സജീവമാണ്; സൈബര്‍ ലോകത്തെ കുറിച്ച് മുന്നറിയപ്പുമായി പൊലീസ്

കഴിഞ്ഞ ദിവസം രണ്ട് സ്വകാര്യ ഹോട്ടലുകൾക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കൊല്ലം കളക്ടറേറ്റിലും പാലക്കാട് കളക്ടറേറ്റിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പരിശോധനയിൽ അസ്വഭാവികമായ ഒന്നും അന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News