
കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലക്ഷം രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ മതിയായ കാരണമില്ലാതെ അന്വേഷണം നടത്തിയതിനാണ് കോടതി നടപടി. മുംബൈയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി രാകേഷ് ജെയിനെതിരെ ഇ ഡി അന്വേഷണം നടത്തിയതിനാണ് പിഴ വിധിച്ചത്. കേന്ദ്ര ഏജൻസികൾ നിയമം പാലിച്ച് പ്രവർത്തിക്കണം. ഇഡി നിയമം കൈയിൽ എടുക്കരുതെന്നും സിംഗിൾ ബെഞ്ച് ജഡ്‌ജി ജസ്റ്റിസ് ജാദവ് നിരീക്ഷിച്ചു.
Also read: ആർ ജി കർ ബലാത്സംഗക്കേസ്; മമത സർക്കാരിന്റെ ഹർജിയെ എതിർത്ത് സിബിഐ
ഇഡി അന്വേഷണം ആരംഭിച്ചത് രാകേഷ് ജെയിനുമായി ഭൂമിയിടപാട് നടത്തിയ വ്യക്തി വിലെപാർലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ്. ഇഡിയുടെ നടപടി വിശ്വാസയോഗ്യമല്ലാത്തതിനാലാണ് പിഴ ചുമത്തുന്നതെന്ന് കോടതി വ്യക്തമാക്കി. പിഴത്തുകയായ ഒരുലക്ഷം രൂപ ഹൈക്കോടതി ലൈബ്രറിയിലേക്ക് ഇഡി നൽകണം. ജെയിനെതിരെ പരാതി നല്‍കിയ വ്യക്തിക്കും ഒരു ലക്ഷം രൂപ കോടതി പിഴ ചുമത്തിയിട്ടുണ്ട്. ഇഡി അഭിഭാഷകന്റെ അഭ്യര്‍ഥനപ്രകാരം വിധി നടപ്പാക്കുന്നതിന് കോടതി ഒരാഴ്‌ച സമയം അനുവദിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകുന്നതിനാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

