ജോലിയുള്ള ഭാര്യയോട് ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവ‍ഴിക്കാൻ പറയുന്നത് ക്രൂരതയല്ല; ബോംബൈ ഹൈക്കോടതി

bombay high court

ജോലിയുള്ള ഭാര്യയോട് ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവ‍ഴിക്കാൻ പറയുന്നത് ക്രൂരതയല്ലെന്ന് ബോംബൈ ഹൈക്കോടതി. ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവ‍ഴിക്കാൻ ആവശ്യപ്പെടുന്നത് കുറ്റകരമല്ലെന്ന് ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് പറഞ്ഞു.

നാഗ്പൂർ സ്വദേശിയായ യുവാവിനും അയാളുടെ മാതാപിതാക്കള്‍ക്കെതിരെയുമാണ് യുവതി പരാതി നൽകിയത്. ഐ പി സി സെക്ഷൻ 498എ, സെക്ഷൻ 504 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവതി പരാതി നൽകിയത്. പിന്നാലെ ഈ കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് വൃഷാലി ജോഷി കേസ് റദ്ദാക്കി. പരാതി നൽകിയ യുവതി സർക്കാർ ഉദ്യോഗസ്ഥയാണെന്ന് കോടതി പറഞ്ഞു. വീട്ടുജോലി ചെയ്യാത്തതിനാൽ ജോലി ചെയ്യുന്ന പണം നൽകണമെന്ന് ഭർത്താവിൻ്റെ വീട്ടുകാർ നിർബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

ALSO READ: നീറ്റ് ചോ​ദ്യപേപ്പർ ചോർച്ച: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ

യുവതി നൽകിയ പരാതിയിലെ ആരോപണം വിവാഹ നിയമപ്രകാരത്തിൻ്റെ താ‍ഴെ വരുന്ന ക്രൂരതയല്ലെന്ന് വൃഷാലി ജോഷി നിരീക്ഷിച്ചു. അതേസമയം, വിവാഹബന്ധം വഷളായതിന് പിന്നാലെയാണ് യുവതി പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News