
ബജറ്റില്‍ ബിഹാറിന് ബൊനാന്‍സ ലഭിച്ചപ്പോള്‍ ആന്ധ്രപ്രദേശിന്റെ ക്രൂരമായി ഒഴിവാക്കിയാണ് കേന്ദ്ര ബജറ്റ് 2025 ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. 77 മിനിറ്റ് നീണ്ട് നിന്ന ബജറ്റ് അവതരണത്തിന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ പ്രധാന സഖ്യകക്ഷികളാണ് ബിഹാര്‍ ഭരിക്കുന്ന ജനതാദള്‍ യുണൈറ്റഡും ആന്ധ്ര ഭരിക്കുന്ന തെലുങ്കു ദേശം പാര്‍ട്ടിയും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ബിഹാറിനെ ഇത്രയേറെ പരിഗണിച്ചതില്‍ അതിശയമില്ലെന്നും ജയറാം രമേശ് പരിഹസിച്ചു. പക്ഷേ ബിജെപിയുടെ മറ്റൊരു തൂണായ എന്‍ഡിഎയുടെ സഖ്യകക്ഷിയുമായ ആന്ധ്ര പ്രദേശിനെ ഇത്ര ക്രൂരമായി ഉപേക്ഷിച്ചതെന്തേ എന്ന് ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
കാര്യമായ ഒരു പ്രത്യേകതയുമില്ലാത്ത ഈ ബജറ്റില്‍ ആകെ നേട്ടം ആദായനികുതി അടയ്ക്കുന്നവര്‍ക്ക് മാത്രമാണെന്നും ജയറാം രമേശ് എക്‌സില്‍ കുറിച്ചു. ഇത് കേന്ദ്ര ബജറ്റാണോ അതോ ബിഹാര്‍ സര്‍ക്കാരിന്റെ ബജറ്റാണോ എന്നതാണ് തനിക്കുണ്ടായ സംശയമെന്നാണ് മനീഷ് തിവാരി പ്രതികരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

