
ഇന്ത്യയിലുടനീളമുള്ള വീടുകളിൽ ഇപ്പോള്‍ എൽപിജി ക്ഷാമം നേരിടുന്നുണ്ട്. ഇറാൻ ഇസ്രയേൽ സംഘർഷം മൂലമാണ് ഇന്ത്യയിൽ പാചകവാതക പ്രതിസന്ധി നേരിടാനുള്ള പ്രധാന കാരണം. നിരവധി ഉപഭോക്താക്കള്‍ക്ക് ഗ്യാസ് റീഫിൽ ചെയ്ത് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. പരിഭ്രാന്തരായി അനാവശ്യമായ അധിക ബുക്കിംഗുകൾ നടത്തരുതെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിരുന്നു.
പുതിയ എൽപിജി ബുക്കിംഗ് നിയമങ്ങളും ഡെലിവറി സമയക്രമവും
ബുക്കിങ്ങുകളിലുണ്ടായ വർധനവ് നിയന്ത്രിക്കുന്നതിനായി അടുത്ത സിലിണ്ടർ ബുക്ക് ചെയ്യുന്നതിനായി നിശ്ചിത ഇടവേള കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നു. നഗരങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസമായി നീട്ടിയിട്ടുണ്ട്. സാധാരണയായി ബുക്ക് ചെയ്തതിന് രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ എൽപിജി സിലിണ്ടറുകൾ ലഭിച്ചിരുന്നെങ്കിലും സംഘർഷ സാഹചര്യത്തിന് പിന്നാലെയാണ് കാലതാമസം നേരിടുന്നത്.
എൽപിജി സിലിണ്ടർ ഓൺലൈൻ ബുക്കിങ്ങും ഡെലിവറി ട്രാക്കിങ്ങും
1.ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ അല്ലെങ്കിൽ എൽപിജി ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3. റീഫിൽ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങൾ സ്ഥിരീകരിച്ച് ഓക്കേ കൊടുക്കുക.
5. ബുക്കിംഗ് നമ്പറോടുകൂടിയുള്ള ഒരു സ്ഥിരീകരണ സന്ദേശം നിങ്ങൾക്ക് ലഭിക്കും.
ഇതോടൊപ്പം ആപ്പിലോ വെബ്‌സൈറ്റിലോ നിങ്ങളുടെ ഡെലിവറി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഈ ബുക്കിംഗ് നമ്പർ ഉപയോഗിച്ചാൽ മതിയാകും.
6. നിങ്ങളുടെ രജിസ്റ്റേർഡ് നമ്പറിലേക്ക് അയച്ച എസ്എംഎസ് അറിയിപ്പുകൾ വഴിയും നിങ്ങൾക്ക് അപ്‌ഡേറ്റുകൾ ട്രാക്ക് ചെയ്യാൻ കഴിയും.
7. സിലിണ്ടർ ഡെലിവറി ചെയ്തു കഴിഞ്ഞാൽ, ഫോണിലേക്ക് വരുന്ന ഒ ടി പി നൽകണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

