കെപിഎസി ലളിതയുടെ കഥാപാത്രങ്ങളുടെ ഓർമ്മയിൽ പുസ്തകം; കവർ പുറത്തുവിട്ട് മകൻ സിദ്ധാർഥ് ഭരതൻ

കെപിഎസി ലളിതയുടെ കഥാപാത്രങ്ങളെ സ്മരിക്കുന്ന പുസ്തകം ഉടൻ പുറത്തിറങ്ങുന്നു. മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച് അതുല്യ പ്രതിഭയാണ് കെപിഎസി ലളിത. മകനും സംവിധായകനുമായ സിദ്ദാർഥ് ഭരതൻ ആണ് ലളിതയുടെ ഓർമ്മദിനമായ ഫെബ്രുവരി 22ന് പുസ്തകത്തിന്റെ കവർ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിലൂടെയാണ് സിദ്ധാർഥ് പുസ്തകത്തിന്റെ കവർ പങ്കുവെച്ചത്. അമ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്മാരുടെ ഓര്‍മ്മകള്‍ കൂടെ ചേരുമ്പോള്‍ ഈ പുസ്തകം കെപിഎസി ലളിതയെന്ന അഭിനയത്രിയുടെ അഭിനയ ജീവിതത്തിനപ്പുറം അവരെ അടുത്തറിയാന്‍ സാധിക്കുന്ന ഒന്നായി മാറുമെന്ന് സിദ്ധാർഥ് കവറിനൊപ്പം ചേർത്ത കുറിപ്പിൽ എഴുതി. ബെല്‍ബിന്‍ പി. ബേബിയാണ് ഡി.സി ബുക്ക്‌സ് പ്രസ്ദ്ധീകരിക്കുന്ന പുസ്തകം എഡിറ്റ് ചെയ്തത്.

ALSO READ: ഇന്ദ്രാണി മുഖർജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത് സീരീസ്; റിലീസ് മാറ്റി വെച്ച് നെറ്റ്ഫ്ലിക്‌സ്; കാരണം ഇതാണ്…

സിദ്ധാർഥ് ഭരതന്റെ പോസ്റ്റ്…

സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം തന്നെ അവരുടെ കഥാപാത്രങ്ങളിലൂടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഓര്‍മ്മക്കുറിപ്പുകള്‍ക്കപ്പുറത്ത് അമ്മയുടെ മികച്ച കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പുസ്തകം ഉടന്‍ വിപണിയില്‍ എത്തുകയാണ്. അമ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്മാരുടെ ഓര്‍മ്മകള്‍ കൂടെ ചേരുമ്പോള്‍ ഈ പുസ്തകം കെപിഎസി ലളിതയെന്ന അഭിനയത്രിയുടെ അഭിനയ ജീവിതത്തിനപ്പുറം അവരെ അടുത്തറിയാന്‍ സാധിക്കുന്ന ഒന്നായി മാറുന്നു.

ഡിസി ബുക്ക്‌സ് പ്രസ്ദ്ധീകരിക്കുന്ന ഈ പുസ്തകം എഡിറ്റ് ചെയ്യ്ത് തയ്യാറാക്കിയിരിക്കുന്നത് തേവര എസ് എച്ച് കോളേജില്‍ ജേണലിസം അദ്ധ്യാപകനായ ബെല്‍ബിന്‍ പി. ബേബിയാണ്. ഡി.സി ബുക്ക്‌സിന്റെ ഔട്ട്‌ലറ്റുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഉടന്‍ വില്‍പനയ്ക്ക് എത്തുന്ന പുസ്‌കതത്തിന്റെ കവര്‍ അമ്മയുടെ ഓര്‍മ്മദിനമായ ഇന്ന് ഇവിടെ പ്രകാശിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News